Nature

ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷന് ആവശ്യക്കാര്‍ കൂടുന്നു

ഹോണ്ട തങ്ങളുടെ ഏറ്റവും പുതിയ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അടുത്തിടെ ഇറങ്ങിയിരുന്നു. വാഹനത്തിന് നല്ല ഡിമാന്റ് ആണ് വിപണിയില്‍. ലിമിറ്റഡ് എഡിഷന്‍ ആയത്കൊണ്ട് കുറച്ച്‌ പ്രത്യേകതകള്‍ കൂടി ഉണ്ട് വാഹനത്തിന്. 5ജി വേര്‍ഷനില്‍ ആണ് ലിമിറ്റഡ് വേര്‍ഷന്‍ ഇറങ്ങുന്നത്.

പ്രീമിയം സ്റ്റൈലിങ് ആണ് ആക്ടിവ ലിമിറ്റഡ് എഡിഷന്റെ പ്രത്യേകതകള്‍. ഇരട്ടനിറഭേദങ്ങള്‍ക്ക് പുറമെ ആകര്‍ഷകമായ ഗ്രാഫിക്‌സും ലിമിറ്റഡ് എഡിഷന്‍ ബാഡ്ജും മോഡലിനെ സാധാരണ നിരയില്‍ നിന്നും വ്യത്യസ്തമാക്കുന്നു. 109.2 സിസി എഞ്ചിന് 7,500 rpm -ല്‍ 8 bhp കരുത്തും 5,500 rpm -ല്‍ 9 Nm torque ഉം പരമാവധി സൃഷ്ട്ടിക്കുന്ന വാഹനത്തില്‍ പല സ്ഥലങ്ങളിലും ലിമിറ്റഡ് എഡിഷന്‍ എന്ന സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്. ഇരട്ട നിറങ്ങളിലാണ് വാഹനം എത്തുന്നത്. സെലീന്‍ സില്‍വര്‍ – പേള്‍ പ്രെഷ്യസ് വൈറ്റ്, സ്‌ട്രോണ്‍ടിയം സില്‍വര്‍ മെറ്റാലിക് – പേള്‍ ഇഗ്നേഷ്യസ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് വാഹനം എത്തുന്നത് . 56,897 രൂപയാണ് ആക്ടിവ ലിമിറ്റഡ് എഡിഷന് വരുന്ന വില.

You might also like