പുതിയ മാരുതി വിറ്റാര ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും
Jul 12, 2019, 11:12 IST
ഇടത്തരം എസ്‌യുവികള്‍ക്കിടയിയിലേക്ക് മാരുതി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്ന പുതിയ വാഹനമാണ് വിറ്റാര. ടാറ്റ ഹാരിയറും ജീപ്പ് കോമ്ബസും, എം ജി ഹെക്റ്ററും ഉള്ള വിപണിയിലേക്കാണ് അവര്‍ പുതിയ വിറ്റാര എത്തിക്കുന്നത്. വിറ്റാര കൂടി എത്തുന്നതോടെ ഈ വിഭാഗത്തില്‍ മത്സരം മുറുകും. വാഹനം ഇന്ത്യയില്‍ ഉടന്‍ എത്തും. ഇതിന്റെ ഭാഗമായി വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തി.
അടുത്തവര്‍ഷം ഇന്ത്യയില്‍ എത്തുന്ന വാഹനത്തിന് കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍, ജീപ്പ് കോമ്ബസ് തുടങ്ങിയവയാകും എതിരാളികള്‍.111 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കാന്‍ എസ്‌യുവിയിലെ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ എഞ്ചിന്‍ ആകും ഉണ്ടാകുക.