Times Kerala

ലോകകപ്പ് ക്രിക്കറ്റ് : ഔട്രേലിയയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിൽ

 
ലോകകപ്പ് ക്രിക്കറ്റ് : ഔട്രേലിയയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിൽ

ബർമിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം സെമി മത്സരത്തിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റുകൾക്ക് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചത്. ഓസ്‌ട്രേലിയ ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് 32.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അനായാസ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ജേസണ്‍ റോയിയുടെ ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്.  റൂട്ടും (49 ) മോര്‍ഗനും (45 ) പുറത്താകാതെ ഇംഗ്ലണ്ടിനെ ലക്ഷ്യത്തിൽ എത്തിച്ചു. റോയി 85 റൺസ് നേടി. ജോണി ബെയര്‍സ്റ്റോ 34 റൺസ് നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ചയാണ് നേരിടേണ്ടി വന്നത്. സ്റ്റീവൻ സ്മിത്ത്, അലക്സ് കാരി, മിച്ചൽ സ്റ്റാർക്ക് എന്നിവരുടെ ബാറ്റിങ് മികവിലാണ് ഓസ്‌ട്രേലിയ 223 റൺസ് നേടിയത്. ക്രിസ് വോക്‌സ്, ആദിൽ റഷീദ് എന്നിവർ മൂന്ന് വിക്കറ്റ് നേടി.മികച്ച ബൗളിങ് ആണ് ഇംഗ്ലണ്ട് കാഴ്ചവെച്ചത്. വളരെ മോശം തുടക്കമാണ് ഓസ്‌ട്രേലിയക്ക് ലഭിച്ചത്. 14 റണ്സിനിടെ അവരുടെ മൂന്ന് വിക്കറ്റുകൾ നഷ്ട്ടമായി. മൂന്ന് മുൻ നിര ബാറ്സ്മാന്മാർ പുറത്തായ  ഓസ്‌ട്രേലിയയെ സ്മിത്തും ക്യാരിയും ചേർന്ന് കരകയറ്റും എന്ന് തോന്നിയപ്പോൾ ക്യാരിയെ ഇംഗ്ലണ്ട് പുറത്താക്കി. പിന്നീട് വന്നവർ എല്ലാം പെട്ടെന്ന് പുറത്തായി. പിന്നീട് മിച്ചൽ സ്റ്റാർക്കും, സ്മിത്തും ചേർന്ന് നടത്തിയ ചെറുത്ത് നിൽപ്പിൽ ആണ് സ്‌കോർ 200 കടന്നത്.

ഡേവിഡ് വാർണർ(9),ആരോൺ ഫിഞ്ച് (0), പീറ്റർ ഹാൻഡ്സ്കോമ്പ്(4), വൻ സ്മിത്ത്(85), മാർക്കസ് സ്റ്റോയിനിസ്(0), ഗ്ലെൻ മാക്സ്വെൽ(22), അലക്സ് കാരി (46), പാറ്റ് കമ്മിൻസ്(6) മിച്ചൽ സ്റ്റാർക്ക്(29),ജേസൺ ബെഹ്രെൻഡോർഫ്(1). എന്നിവരാണ് പുറത്തായത്. .

Related Topics

Share this story