ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഇനി വിസ വേണ്ട
ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇനി ഖത്തറിലേക്ക് വരാൻ വിസ വേണ്ട. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, കാനഡ, ആസ്ട്രേലിയ തുടങ്ങിയവയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസയില്ലാതെ ഖത്തറിൽ പ്രവേശിക്കാമെന്ന് ഖത്തർ ടൂറിസം അതോറിറ്റി അധികൃതരാണ് വാർത്തസമ്മേളനത്തിൽ അറിയിച്ചത്.
ഇൗ രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസക്ക് അപേക്ഷ നൽകുകയോ ഫീ അടക്കുകയോ വേണ്ടതില്ല. ഖത്തറിലേക്കുള്ള പ്രവേശനകവാടത്തിൽ ചുരുങ്ങിയത് ആറു മാസം കാലാവധിയുള്ള പാസ്പോർട്ടും റിട്ടേ ൺ ടിക്കറ്റും ഹാജരാക്കിയാൽ പ്രവേശനാനുമതി ലഭിക്കും.
ഇന്ത്യയടക്കമുള്ള 47 രാജ്യക്കാർക്ക് 30 ദിവസം തങ്ങാനും പിന്നീട് 30 ദിവസം കൂടി നീട്ടാവുന്നതുമായ മൾട്ടിപ്പിൾ എൻട്രി അനുമതിയാണ് കിട്ടുക.ഞങ്ങളുടെ സാംസ്കാരിക പാരമ്പര്യവും ആതിഥ്യമര്യാദയും അനുഭവിക്കാൻ സന്ദർശകരെ സ്വാഗതം ചെയ്യുകയാണ് -ഖത്തർ ടൂറിസം അതോറിറ്റി ചെയർമാൻ ഹസൻ അൽ ഇബ്രാഹീം വാർത്തസമ്മേളനത്തിൽ പറഞ്ഞു.