Times Kerala

മഅ്ദനിയുടെ മകന്‍ ഹാഫിസ് ഉമര്‍ മുക്താര്‍ വിവാഹിതനായി

 

കണ്ണൂര്‍: അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മകന്‍ ഹാഫിസ് ഉമര്‍ മുക്താര്‍ വിവാഹിതനായി. തലശേരി മുനിസിപ്പല്‍ ടൗണ്‍ഹാളിലായിരുന്നു വിവാഹം. വടകര അഴിയൂരിലെ ബൈത്തുല്‍ നിഅ്മത്തില്‍ പി.പി ഇല്‍യാസിന്റെ മകള്‍ നിഹ്മത്ത് ജബിന്‍ ആണ് വധു.

ഇന്ന് രാവിലെയോടെ മഅ്ദനി തലശേരിയിലെത്തിയിരുന്നു. മഅ്ദനിയെ സ്വീകരിക്കാന്‍ നിരവിധി പ്രവര്‍ത്തകരാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. വൈകിട്ട് റോഡ് മാര്‍ഗം കോഴിക്കോട്ടേക്കു പോകുന്ന മഅ്ദനി വ്യാഴാഴ്ച രാവിലെ 9.30ഓടെ ട്രെയിന്‍ മാര്‍ഗം കൊല്ലത്തേക്കു തിരിക്കും.

മഅ്ദനിയുടെ സുരക്ഷ കണക്കിലെടുത്ത് വിവാഹം നടക്കുന്ന ടൗണ്‍ഹാളിനും അദ്ദേഹം തങ്ങുന്ന ഹോട്ടലിനും സംസ്ഥാന പൊലിസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. മൂന്നു സി.ഐമാരുടെ നേതൃത്വത്തില്‍ നൂറിലേറെ പൊലിസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

Related Topics

Share this story