Times Kerala

ചൈനയിലെ ഭൂചലനം: 13 പേർ മരിച്ചു

 

ബെയ്ജിംഗ്: പടിഞ്ഞാറൻ ചൈനയിലുണ്ടായ ഭൂചലനത്തിൽ 13 പേർ മരിച്ചതായി സിൻഹുവ റിപ്പോർട്ട് ചെയ്തു. 175 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാനാണ് സാധ്യത. 1.3 ലക്ഷത്തിൽ അധികം വീടുകൾ തകർന്നതായാണ് ദുരന്തനിവാരണ സേനയുടെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. സിച്ചുവാൻ, ഗാൻസു പ്രവിശ്യകളുടെ ഒന്പതു കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രം.

Related Topics

Share this story