Times Kerala

സി.എ.ജി റിപ്പോര്‍ട്ടിന് മറുപടി പറയേണ്ടത് താനല്ലെന്ന് ജേക്കബ് തോമസ്

 

കൊച്ചി: തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേട് നടത്തിയെന്ന സി.എ.ജി റിപ്പോര്‍ട്ടിന് മറുപടിയുമായി ജേക്കബ് തോമസ്. ഈ റിപ്പോര്‍ട്ടിന് മറുപടി പറയേണ്ടത് താനല്ലെന്നും അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരുമാണ് ഇതിന് മറുപടി നല്‍കേണ്ടതെന്ന് ജേക്കബ് തോമസ് പറഞ്ഞു.തനിക്കെതിരായ ഓരോ റിപ്പോര്‍ട്ടിനും ഓരോ ലക്ഷ്യങ്ങളുണ്ട്. കപ്പലോടിക്കാന്‍ അറിയാത്ത തന്നെ കപ്പലോടിക്കാന്‍ നിയമിച്ചവരാണ് ഉത്തരവാദികള്‍. സര്‍ക്കാര്‍ കല്ലിട്ട കെട്ടിടം പണിയുക മാത്രമായിരുന്നു താന്‍ ചെയ്തത്. വിജിലന്‍സ് മേധാവിയായതാണ് തനിക്ക് ഇത്രയധികം ശത്രുക്കളുണ്ടാകാന്‍ കാരണമെന്നും ജേക്കബ് തോമസ് പറഞ്ഞു.

Related Topics

Share this story