Times Kerala

പാര്‍ട്ടി പിരിവു നല്‍കാത്തതിന് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ കേസ്

 

കൊല്ലം: സംഘടനാ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാപാരിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കൊല്ലത്തെ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. സുഭാഷ് എന്നയാൾക്കെതിരെയാണ് ചവറ പോലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തി, പണം തട്ടിയെടുക്കാൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് കേസ്. വ്യാപാരിയായ മനോജ് എന്നയാളാണ് സുഭാഷിനെതിരെ പോലീസിൽ പരാതി നൽകിയത്.

Related Topics

Share this story