Times Kerala

കൊല്ലത്ത് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച തമിഴ്നാട് സ്വദേശി മരിച്ചു

 

കൊല്ലം: വാഹനാപകടത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച രോഗി ആംബുലന്‍സില്‍ മരിച്ചു. തിരുനെല്‍വേലി സ്വദേശി മുരുകന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മുരുകന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്.

തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ചികിത്സ നിഷേധിച്ചെന്നാണ് പറയുന്നത്. രോഗിയുടെ കൂടെ നില്‍ക്കാന്‍ ആളില്ലെന്ന കാരണം പറഞ്ഞാണ് ചികിത്സ നിഷേധിച്ചത്. രോഗിക്ക് വെന്റിലേറ്റര്‍ സൗകര്യം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതും നിഷേധിച്ചെന്നും പരാതിയുണ്ട്.

തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍, ഇവിടെ എത്തിയപ്പോഴേക്കും ആംബുലന്‍സില്‍ വച്ച് മുരുകന്‍ മരിച്ചിരുന്നു.

Related Topics

Share this story