Times Kerala

വാട്ട്‍സാപ്പില്‍ ഇനി ”നിറമുള്ള” സ്റ്റാറ്റസുകള്‍ 

 

വാട്ട്സാപ്പ് സ്റ്റാറ്റസ് ഫീച്ചര്‍ പരിഷ്‍കരിക്കുന്നു. നിറമുള്ള പശ്ചാത്തലത്തില്‍ സ്റ്റാറ്റസുകള്‍ എഴുതാം എന്നതാകും പുതിയ രീതി. അധികം വൈകാതെ ഇത് ഉപയോഗിക്കാനാകുമെന്നും ആന്‍ഡ്രോയ്‍ഡ്‍ പോലീസ് എന്ന വെബ്‍സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫേസ്‍ബുക്ക് ആന്‍ഡ്രോയ്‍ഡ് ആപ്പില്‍ ഈ നിറമുള്ള ബാക്ക് ഗ്രൗണ്ടുകള്‍ ഉപയോഗിച്ചിരുന്നു. ഇമോജികള്‍ ഉപയോഗിച്ച് സ്റ്റാറ്റസ് അപ്‍ഡേറ്റ് ചെയ്യാനാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും നിറമുള്ള സ്റ്റാറ്റസുകള്‍ എന്നതാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

Related Topics

Share this story