Times Kerala

ഉത്തരവ് അനുസരിക്കാത്ത തൊഴിലാളിയെ കൊലപ്പെടുത്തിയ മാനേജര്‍ക്ക് പത്ത് വര്‍ഷം തടവ്

 
ഉത്തരവ് അനുസരിക്കാത്ത തൊഴിലാളിയെ കൊലപ്പെടുത്തിയ മാനേജര്‍ക്ക് പത്ത് വര്‍ഷം തടവ്

അബുദാബി : ഉത്തരവ് അനുസരിക്കാത്ത തൊഴിലാളിയെ കൊലപ്പെടുത്തിയ മാനേജര്‍ക്ക് പത്ത് വര്‍ഷം തടവ്. ഏഷ്യന്‍ വംശജനായ ആള്‍ക്ക് അബുദാബി കോടതി പത്ത് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരിക്കുന്നത്. നേരത്തെ അപ്പീല്‍ കോടതി വിധിച്ച ശിക്ഷ മേല്‍ക്കോടതിയും ശരിവയ്ക്കുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവുണ്ട്.

മാനജേറും കൊല്ലപ്പെട്ട തൊഴിലാളിയും ദീര്‍ഘകാലമായി സുഹൃത്തുക്കളായിരുന്നു. ജോലി തേടി ഗള്‍ഫിലെത്തിയ ഇവര്‍ക്ക് ഒരു സ്വകാര്യ കമ്ബനിയില്‍ ഒരുമിച്ച്‌ തന്നെ ജോലി ലഭിച്ചു. ഒരാള്‍ മാനേജറും അടുത്തയാള്‍ക്ക് അയാളുടെ കീഴിലുമായിരുന്നു ജോലി. കുറച്ചു നാളുകള്‍ക്ക് ശേഷം ഇരുവരും തമ്മില്‍ ചിലപ്രശ്നങ്ങള്‍ ഉടലെടുത്തു. ഇതിന്റെ പേരില്‍ തന്റെ ജോലിയല്ല ഇതെന്നും പറഞ്ഞ് മാനജേര്‍ പറയുന്നത് മറ്റെയാള്‍ അനുസരിക്കാതെയായി. ഇതേ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ‌

Related Topics

Share this story