Times Kerala

വിവാഹമോചനം; കിട്ടുന്ന 3800 കോടി ഡോളറിൽ പകുതി ദാനംചെയ്യുമെന്ന് മെക്കെന്‍സി

 
വിവാഹമോചനം; കിട്ടുന്ന 3800 കോടി ഡോളറിൽ പകുതി ദാനംചെയ്യുമെന്ന് മെക്കെന്‍സി

സാന്‍ഫ്രാന്‍സിസ്‌കോ: ആമസോണ്‍ സ്ഥാപകനും മേധാവിയുമായ ജെഫ് ബിസോസ് ഭാര്യ മെക്കെന്‍സി ബിസോസുമായി വേര്‍പിരിയുന്നതോടെ മെക്കെന്‍സിക്ക് വിവാഹമോചന ഉടമ്പടിയുടെ ഭാഗമായി ഏകദേശം 3800 കോടി ഡോളര്‍ (ഏകദേശം 26 ലക്ഷം കോടി രൂപ) ലഭിക്കുമെന്നാണ്റിപ്പോര്‍ട്ട്. ഇതിന്റെ പകുതി ദാനംചെയ്യുമെന്നാണ് ഇപ്പോള്‍ മെക്കെന്‍സി പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഏപ്രിലിലാണ് ജെഫ് ബിസോസും ഭാര്യ മെക്കെന്‍സിയും വിവാഹമോചന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. ജെഫ് ബെസോസും മക്കെന്‍സിയും വിവാഹിതരായിട്ട് ഏകദേശം 25 വര്‍ഷത്തോളമായി. ആമസോണിനും അത്രതന്നെ പഴക്കമേയുള്ളൂ. വിവാഹിതരായതിന് ശേഷം ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയതാണ് ആമസോണിന്റെ ഇന്ന് കാണുന്ന സമ്പത്തെല്ലാം.

Related Topics

Share this story