Times Kerala

നെയ്മര്‍ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുന്നു

 
നെയ്മര്‍ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുന്നു

നെയ്മറിന് ബാഴ്‌സലോണയിലേക്ക് തിരികെ വരാനായുള്ള ശ്രമത്തിന്റെ ഭാഗമായി പിതാവ് സാന്റോസ് ഇന്ന് ബാഴ്‌സലോണയില്‍ എത്തും. ക്ലബുമായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായാണ് സാന്റോസ് ബാഴ്‌സലോണയില്‍ എത്തുക. ബോര്‍ഡുമായി വിശദമായ ചര്‍ച്ചകള്‍ തന്നെ ഇന്ന് നടക്കും എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാഴ്‌സയിലേക്ക് വരാനുള്ള താല്‍പര്യത്തിന് മേല്‍ തന്റെ വേതനം കുറക്കാന്‍ വരെ നെയ്മര്‍ ഒരുക്കമാണ് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബാഴ്‌സലോണ മാനേജ്‌മെന്റിനെ ഇന്ന് നെയ്‌നറിന്റെ അച്ഛന്‍ ബോധിപ്പിക്കും. പി എസ് ജി വിട്ട് ബാഴ്‌സലോണയിലേക്ക് വരാന്‍ തന്നെ ഉറച്ചിരിക്കുകയാണ് നെയ്മര്‍ എന്ന സൂചനകളാണ് ഇത് നല്‍കുന്നത്.

രണ്ട് വര്‍ഷം മുമ്ബ് വന്‍ തുകയ്ക്ക് പി എസ് ജിയിലേക്ക് കൂടുമാറിയ നെയ്മറിന്റെ തിരിച്ചുവരവ് ഇപ്പോഴും ഭൂരിഭാഗം ബാഴ്‌സലോണ ആരാധകരും എതിര്‍ക്കുകയാണ്.

Related Topics

Share this story