Times Kerala

ഇന്ത്യന്‍ ക്രിക്കറ്റ് താരം കരുണ്‍ നായര്‍ വിവാഹിതനാകുന്നു

 
ഇന്ത്യന്‍ ക്രിക്കറ്റ് താരം കരുണ്‍ നായര്‍ വിവാഹിതനാകുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം കരുണ്‍ നായര്‍ വിവാഹിതനാകുന്നു. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന സനയ തക്‌രിവാലയയെ ജീവിത പങ്കാളിയാക്കാന്‍ തീരുമാനിച്ച വിവരം കരുണ്‍ സമൂഹ മാധ്യമത്തിലൂടെയാണ് പുറത്തുവിട്ടത്. ഗോവയില്‍വച്ച്‌ സനയയോട് വിവാഹ അഭ്യര്‍ഥന നടത്തുന്ന വീഡിയോയും കരുണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അവള്‍ യെസ് പറഞ്ഞു എന്ന കുറിപ്പോടെയാണ് ഇരുവരും ഒന്നിച്ചുളള ചിത്രവും പങ്കുവച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Topics

Share this story