Times Kerala

സൗദിയില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് ; ഇരയായത് മലയാളി യുവാവ്

 
സൗദിയില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് ; ഇരയായത് മലയാളി യുവാവ്

അല്‍ കോബാര്‍: സൗദിയില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിനിരയായി മലയാളി യുവാവ്. അല്‍ കോബാറില്‍ ജോലിചെയ്യുന്ന തിരുവല്ല സ്വദേശി ജിനു രാജു ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പിനിരയായത്. ജിനുവിന്‍റെ കൈവശമുള്ള ക്രെഡിറ്റ് കാര്‍ഡിന്റെ നന്പര്‍ മറ്റാരോ ഉപയോഗിച്ചതിലൂടെ 9692 റിയാല്‍ നഷ്ടമായത്. ഏകദേശം ഒരു ലക്ഷത്തിഎണ്‍പതിനായിരത്തോളം ഇന്ത്യന്‍ രൂപയാണ് നഷ്ടമായത്.

പണം നഷ്ടപ്പെട്ടെന്ന് മനസിലായ ഉടനെ ബാങ്കില്‍ വിളിച്ചു തന്റെ കാര്‍ഡ് ജിനു ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് ബാങ്കില്‍ എത്തി പരാതി കൊടുത്തതിനു ശേഷം നടത്തിയ അന്വേഷണത്തില്‍ തന്റെ കാര്‍ഡ് ഉപയോഗിച്ച്‌ ആരോ ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഓണ്‍ലൈനായി നാല് ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന് വ്യക്തമായി.

ജിനുവിന്റെ പരാതിയില്‍ ബഹ്‌റൈനിലെ ഗള്‍ഫ് എയറിന്റെ പ്രധാന ഓഫീസ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു പണം തിരിച്ചു നല്‍കിയെങ്കിലും ടിക്കറ്റ് എടുത്തവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഗള്‍ഫ് എയര്‍ തയ്യാറായില്ല.

Related Topics

Share this story