Times Kerala

സംസ്ഥാനത്തെ സി ബി എസ് ഇ സ്കൂളുകളും നവംബര്‍ ഒന്നിന് തുറക്കും

 
സംസ്ഥാനത്തെ സി ബി എസ് ഇ സ്കൂളുകളും നവംബര്‍ ഒന്നിന് തുറക്കും

കൊച്ചി: സംസ്ഥാനത്തെ സിബിഎസ്‌ഇ സ്‌കൂളുകളും നവംബര്‍ ഒന്നുമുതല്‍ തുറക്കുന്നു . സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചാകും ക്ലാസുകള്‍ തുടങ്ങുന്നത് .അതെസമയം ഓണ്‍ലൈന്‍ പഠന കാലയളവില്‍ കുറച്ച ഫീസ് പുനഃസ്ഥാപിയ്‌ക്കേണ്ടിവരുമെന്ന് സിബിഎസ്‌ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു.കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഎസ്‌ഇ സ്‌കൂളുകളിലും ക്ലാസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

Related Topics

Share this story