Times Kerala

കോഴിക്കോട് ജില്ലയിൽ 1428 പേര്‍ക്ക് കോവിഡ്

 
കോഴിക്കോട് ജില്ലയിൽ 1428 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: ജില്ലയില്‍ തിങ്കളാഴ്ച 1428 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1392 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 5 പേർക്കും ഒരു ആരോഗ്യ പ്രവർത്തകക്കും രോഗം സ്ഥിരീകരിച്ചു . 9076 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2316 പേര്‍ കൂടി രോഗമുക്തി നേടി. 15.96 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 20340 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3023 പേർ ഉൾപ്പടെ 69481 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1012559 പേർ നിരീക്ഷണം പൂർത്തിയാക്കി. 2518 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Related Topics

Share this story