Times Kerala

ഛത്തീസ്ഗഢ് മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രജീന്ദര്‍പാല്‍ സിങ് ഭാട്ടിയ തൂങ്ങിമരിച്ച നിലയില്‍

 
ഛത്തീസ്ഗഢ് മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രജീന്ദര്‍പാല്‍ സിങ് ഭാട്ടിയ  തൂങ്ങിമരിച്ച നിലയില്‍

റായ്പൂര്‍: ഛത്തീസ്ഗഡ് മുന്‍മന്ത്രിയെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ രജീന്ദര്‍പാല്‍ സിങ് ഭാട്ടിയ(72)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഭാട്ടിയയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗനമം. അതെസമയം മരണം ആത്മഹത്യയാണോ എന്നത് സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സ്വന്തം വസതിയിലാണ് രജീന്ദര്‍പാല്‍ സിങ് ഭാട്ടിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടോ എന്ന കാര്യം പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Related Topics

Share this story