Times Kerala

ചൈനയില്‍ നാര്‍ക്കോട്ടിക് ഫുഡ് വിവാദം; മയക്കുമരുന്നിട്ട് നൂഡില്‍സ് വിറ്റു ; റസ്‌റ്റോറന്റുടമ അറസ്റ്റില്‍

 
ചൈനയില്‍ നാര്‍ക്കോട്ടിക് ഫുഡ് വിവാദം; മയക്കുമരുന്നിട്ട്  നൂഡില്‍സ് വിറ്റു ; റസ്‌റ്റോറന്റുടമ അറസ്റ്റില്‍

ചൈനയിലിപ്പോള്‍ ‘നാര്‍കോട്ടിക് ഫുഡ്’ ചര്‍ച്ചയാണ് ട്രെന്ഡിങ്ങില്‍ നിൽക്കുന്നത് . നാര്‍ക്കോട്ടിക് ഫുഡ് എന്നാല്‍ മയക്കുമരുന്ന് കലര്‍ന്ന ഭക്ഷണം എന്നാണ് . റസ്‌റ്റോറന്റ് ഉടമകളാണ് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ഉപഭേഭാക്താക്കളെ അടിമകളാക്കുന്നത്. ഇത്തരം റസ്‌റ്റോറന്റുകള്‍ക്കെതിരെ നടപടി എടുക്കുമ്ബോഴും വന്‍തോതില്‍ മയക്കുമരുന്ന് കലര്‍ന്ന ഭക്ഷണം വില്‍ക്കപ്പെടുന്നു എന്നാണ് റിപ്പോർട്ട് . ഇതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷയെ കുറിച്ച്‌ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച തുടരുകയാണ്.ഏറ്റവുമൊടുവില്‍ കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇക്കഴിഞ്ഞ ദിവസം ഇവിടെ ഒരു റസ്‌റ്റോറന്റ് പൊലീസ് അടച്ചു പൂട്ടി.ഇവിടത്തെ നൂഡില്‍സ് കഴിച്ചാല്‍ പിന്നെയം പിന്നെയും കഴിക്കാന്‍ തോന്നുമെന്നായിരുന്നു ഉപഭോക്താവായ യുവതി പരാതിപ്പെട്ടത്. ഇതിനെ തുടര്‍ന്ന് പൊലീസും ആരോഗ്യ വകുപ്പും പരിശോധന നടത്തി. എന്നാൽ,ഇവിടത്തെ നൂഡില്‍സില്‍ കറുപ്പ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അവീന്‍ ഷെല്ലുകള്‍ അരച്ചുചേര്‍ക്കുന്നതായി പരിേശാധനയില്‍ കണ്ടെത്തി. മുളകെണ്ണയില്‍ അവീന്‍ കായകള്‍ അരച്ചുചേര്‍ത്തതായാണ് കണ്ടെത്തിയത്. ഒപ്പം, വന്‍തോതില്‍ കറുപ്പ് പൊടിയും കണ്ടെത്തിയിട്ടുണ്ട് . ഇയാള്‍ക്ക് കറുപ്പ് എവിടെ നിന്നാണ് കിട്ടിയതെന്ന കാര്യം അന്വേഷിക്കുന്നുണ്ട്.സംഭവത്തെ തുടര്‍ന്ന് റസ്‌റ്റോന്റ് അടച്ചു പൂട്ടി. കടയുടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Related Topics

Share this story