Times Kerala

ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച സ്ത്രീ കാൽ വഴുതി വീണു, രക്ഷകരായി സഹയാത്രികർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് 

 
ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച സ്ത്രീ കാൽ വഴുതി വീണു, രക്ഷകരായി സഹയാത്രികർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് 

മുംബയ്: ഓടുന്ന ട്രെയിനിൽ ചാടി കയറുന്നതിനിടെ രണ്ടു സ്ത്രീകൾ കാൽ വഴുതി നിലത്തു വീണു. ട്രെയിനിനും പാളാറ്റ്ഫോമിനുമിടയിൽ അകപ്പെട്ട ഇവരെ സഹയാത്രികൾ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. മുംബയ് വാസയ് റോഡ് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.ട്രെയിനിനും പ്ളാറ്റ്ഫോമിനും ഇടയിൽ വീണ ഇവരുടെ കൈയിൽ കൂടെയുണ്ടായിരുന്ന പുരുഷൻ മുറുകെ പിടിച്ചതു കൊണ്ട് ട്രെയിനിന് അടിയിൽ പെട്ടുപോകാതെ രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടികൂടിയ സഹയാത്രികർ ഇവരെ വലിച്ചു കയറ്റുകയായിരുന്നു. അതിനു ശേഷമാണ് ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയത്.

 

Related Topics

Share this story