Times Kerala

ഇന്‍ഡ്യന്‍ ടീമിന്റെ പരിശീലകനായി വീണ്ടും അനില്‍ കുംബ്ലെ എത്തിയേക്കുമെന്ന് റിപ്പോർട്ട്

 
ഇന്‍ഡ്യന്‍ ടീമിന്റെ പരിശീലകനായി വീണ്ടും അനില്‍ കുംബ്ലെ എത്തിയേക്കുമെന്ന് റിപ്പോർട്ട്

മുംബൈ: രവി ശാസ്ത്രിയ്ക്ക് പകരം ഇന്‍ഡ്യന്‍ ടീമിന്റെ പരിശീലകനായി വീണ്ടും അനില്‍ കുംബ്ലെ എത്തിയേക്കുമെന്ന് റിപോര്‍ട്ട്. ശാസ്ത്രിയ്ക്ക് മുന്‍പ് ഇന്ത്യൻ ടീമിനെ കുംബ്ലെ പരിശീലിപ്പിച്ചിട്ടുണ്ട്. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപിനു ശേഷം ഇന്‍ഡ്യന്‍ ക്രികെറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് രവി ശാസ്ത്രി ഒഴിയുമ്പോള്‍ പകരം പുതിയ പരിശീലകനെ കണ്ടുപ്പിടിക്കാനുള്ള ശ്രമങ്ങള്‍ ബി സി സി ഐ ഊർജ്ജിതമാക്കിയിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ്, ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെ, എം എസ് ധോനി, വി വി എസ് ലക്ഷ്മണന്‍ എന്നി പേരുകളും പരിശീലക സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. എന്നാല്‍ അനില്‍ കുംബ്ലെയെ വീണ്ടും ബി സി സി ഐ പരിശീലകനായി ചുമതല്‍പ്പെടുത്തനാണ് കൂടുതല്‍ സാധ്യത എന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപോര്‍ട്ടുകൾ.

Related Topics

Share this story