Times Kerala

വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരന്‍

 
വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരന്‍

ആലപ്പുഴ: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത് . പത്ത് മണിയോടെയാണ് വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് സുധാകരനെത്തുകയായിരുന്നു . 15 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. സൗഹൃദസന്ദര്‍ശനം മാത്രമാണെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകരന്‍ പ്രതികരിച്ചത്. കൂടിക്കാഴ്ചയെക്കുറിച്ച്‌ കൂടുതല്‍ പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ല.

Related Topics

Share this story