Times Kerala

പെൺകുട്ടികൾ പഠിക്കേണ്ട.! അഫ്ഗാനിൽ ആൺകുട്ടികളുടെ സ്‌കൂളുകളും, മദ്രസകളും മാത്രം തുറന്ന് താലിബാൻ സർക്കാർ

 
പെൺകുട്ടികൾ പഠിക്കേണ്ട.! അഫ്ഗാനിൽ ആൺകുട്ടികളുടെ സ്‌കൂളുകളും, മദ്രസകളും മാത്രം തുറന്ന് താലിബാൻ സർക്കാർ

കാബൂൾ : അഫ്ഗാനിസ്താനിൽ ആൺകുട്ടികളുടെ സ്‌കൂളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ആൺകുട്ടികളുടെ സ്‌കൂളുകൾക്ക് പുറമേ മദ്രസകളും തുറന്നിട്ടുണ്ട്. അതേസമയം പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതുമായി ബന്ധപ്പെട്ട് താലിബാൻ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നിലവിൽ ആറാം ക്ലാസുവരെയുള്ള പെൺകുട്ടികൾക്ക് മാത്രമാണ് സ്‌കൂളിൽ പോകാൻ താലിബാൻ അനുമതിയുള്ളത്. ഇതിന് പുറമേ സർവ്വകലാശാലാ വിദ്യാർത്ഥിനികൾക്കും പഠിക്കാൻ അനുമതിയുണ്ട്. എന്നാൽ ഹൈസ്‌കൂൾ വിദ്യാർത്ഥിനികളുടെ കാര്യത്തിൽ ഇനിയും തീരുമാനം ആയിട്ടില്ല. സുരക്ഷാ കണക്കിലെടുത്താണ് ഹൈസ്‌കൂളിലെ പെൺകുട്ടികൾക്ക് സ്‌കൂളിൽ പോകാൻ അനുമതി നൽകാത്തത് എന്നാണ് താലിബാൻ വാദം.താലിബാൻ അധിനിവേശത്തിന് പിന്നാലെ കഴിഞ്ഞ ഒരു മാസക്കാലമായി സ്‌കൂളുകൾ അടഞ്ഞു കിടക്കുകയായിരുന്നു. സർവ്വകാശാലകളിൽ വിദ്യാർത്ഥിനികൾക്ക് പ്രവേശനമുണ്ടെങ്കിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമാണ് ക്ലാസുകൾ നടക്കുന്നത്.

Related Topics

Share this story