Times Kerala

അഫ്ഗാനെ തോല്‍പ്പിച്ചത് ക്യാപ്റ്റന്റെ സ്ഥാര്‍ത്ഥത ? ഗുര്‍ബാദിന്‍ നെയ്ബിനെ കളിയാക്കി ക്രിക്കറ്റ് ലോകം

 
അഫ്ഗാനെ തോല്‍പ്പിച്ചത് ക്യാപ്റ്റന്റെ സ്ഥാര്‍ത്ഥത ? ഗുര്‍ബാദിന്‍ നെയ്ബിനെ കളിയാക്കി ക്രിക്കറ്റ് ലോകം

ലോക ക്രിക്കറ്റിലെ ഏറ്റവും സ്വാര്‍ത്ഥനായ ക്യാപ്റ്റനാണോ അഫ്ഗാനിസ്ഥാന്‍ നായകന്‍ ഗുല്‍ബാദിന്‍ നെയ്ബ്..? ആണെന്നാണ് ട്വിറ്ററിലെ ചില ട്വീറ്റുകള്‍ സൂചിപ്പിക്കുന്നത്. മറ്റു മികച്ച താരങ്ങള്‍ ടീമിലുള്ളപ്പോള്‍ അദ്ദേഹത്തിന് ഓപ്പണറായി കളിക്കണം. തോന്നുമ്പോള്‍ വന്ന് പന്തെറിയണം. എല്ലാം നെയ്ബിന്റെ തീരുമാന പ്രകാരമാണെന്ന് ട്വിറ്ററിലെ ചില ട്വീറ്റുകള്‍ പറയുന്നു.

ഇന്ന് ലോകകപ്പില്‍ പാക്കിസ്ഥാനോട് തോല്‍ക്കാനുണ്ടായ മുഖ്യ കാരണവും അഫ്ഗാന്‍ നായകനാണെന്നാണ് വിലയിരുത്തല്‍. 46ാം ഓവര്‍ എറിയാനെത്തിയത് ഗുല്‍ബാദിനാണ്. അപ്പോള്‍ പാക്കിസ്ഥാന് വേണ്ടിയിരുന്നത് 30 പന്തില്‍ 46 റണ്‍സ്. സ്പിന്നര്‍മാര്‍ നല്ല രീതിയില്‍ പന്തെറിയുമ്പോഴാണ് നായകന്റെ വരവ്. റാഷിദ് ഖാന് രണ്ടും മുജീബ് റഹ്മാന് ഒരു ഓവറും അപ്പോള്‍ ബാക്കിയുണ്ടായിരുന്നു.

ഇടയ്ക്ക് പന്തെറിയാനെത്തിയ ഗുല്‍ബാദിന് പിഴച്ചു. ആ ഓവറില്‍ വിട്ടുകൊടുത്തത് 18 റണ്‍സ്. മത്സരത്തില്‍ പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചതും ഈ ഓവറിലെ റണ്‍സ് തന്നെ. അടുത്ത ഓവര്‍ എറിഞ്ഞ റാഷിദ് ഖാന്‍ 10 റണ്‍സ് നല്‍കി. 48ാം ഓവറില്‍ മുജീബ് റഹ്മാന്‍ രണ്ട് റണ്‍സ് മാത്രമാണ് നല്‍കിയത്. 49ാം ഓവറില്‍ റാഷിദ് ഖാന്‍ 10 റണ്‍സ് കൂടി നല്‍കിയപ്പോള്‍ അവസാന ഓവറില്‍ പാക്കിസ്ഥാന് വേണ്ടിയിരുന്നത് ആറ് റണ്‍സ് മാത്രം. നെയ്ബിന്റെ നാലാം പന്തില്‍ ഇമാദ് വസീം നാല് റണ്‍സ് നേടിയതോടെ പാക്കിസ്ഥാന്റെ വിജയം പൂര്‍ത്തിയായി.

ഇതോടെ ക്രിക്കറ്റ് ആരാധകര്‍ നെയ്ബിന്റെ അമിത ആത്മവിശ്വാസത്തെ കുറ്റപ്പെടുത്തി തുടങ്ങി. നായകന്റെ സ്വര്‍ത്ഥതയാണ് തോല്‍വിക്ക് കാരണമായതെന്ന് ട്വീറ്റുകള്‍ വന്നു.

Related Topics

Share this story