Times Kerala

ഇന്ത്യൻക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനിന്ന് പിറന്നാൾ

 
ഇന്ത്യൻക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനിന്ന് പിറന്നാൾ

ഇന്ത്യൻക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനിന്ന് പിറന്നാൾ, ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാട് ടീമിനു വേണ്ടിയും ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്. ഒരു വലങ്കയ്യൻ ബാറ്റ്മാനും, വലങ്കയ്യൻ ഓഫ് സ്പിന്നറുമാണ് അദ്ദേഹം. കാരം ബോൾ എറിയാനുള്ള കഴിവ് അദ്ദേഹത്തെ കൂടുതൽ ആക്രമണകാരിയായ ഒരു ബൗളറാക്കുന്നു.ഒരു ഹിന്ദു ബ്രാഹ്മണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. വിവരസാങ്കേതികവിദ്യയിൽ ഒരു ബി.ടെക് ബിരുദധാരിയാണ് അദ്ദേഹം. അശ്വിന്റെ പിതാവും മുൻപ് തമിഴ്നാട്ടിലെ മത്സരക്രിക്കറ്റിൽ ഒരു ഫാസ്റ്റ് ബൗളറായിരുന്നു. 2011 നവംബറിൽ അശ്വിൻ ബാല്യകാല സുഹൃത്തായിരുന്ന പ്രീതി നാരായണനെ വിവാഹം കഴിച്ചു.

Related Topics

Share this story