Times Kerala

ഓ​ണ്‍​ലൈ​ന്‍ ഗെ​യിമിലൂടെ പണം നഷ്ടമായ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി ജീ​വ​നൊ​ടു​ക്കി

 
ഓ​ണ്‍​ലൈ​ന്‍ ഗെ​യിമിലൂടെ പണം നഷ്ടമായ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി ജീ​വ​നൊ​ടു​ക്കി

ഈ​റോ​ഡ്: ഓ​ണ്‍​ലൈ​ന്‍ ഗെ​യിം ക​ളി​ച്ച് പ​ണം ന​ഷ്ട​മാ​യ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി ജീ​വ​നൊ​ടു​ക്കി​. മ​രി​ച്ച​ത് പൂ​ന്തു​റ റോ​ഡ് സ്വ​ദേ​ശി​യാ​യ ശ്രീ​റാം(22)​ആ​ണ് .

ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​പോ​യി തിരിച്ചുവന്ന മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നും ശ്രീ​റാ​മി​ന്‍റെ മു​റി അ​ക​ത്തു നി​ന്നും പൂ​ട്ടി​യ​നി​ല​യി​ലാ​ണെന്ന് ശ്രദ്ധിച്ചു. സംശയം തോന്നിയ ഇ​വ​ര്‍ വാ​തി​ല്‍ ച​വി​ട്ടി പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി​യ​പ്പോ​ഴാ​ണ് ശ്രീ​റാ​മ് തൂ​ങ്ങി മ​രി​ച്ചതായി ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ന്‍ ത​ന്നെ ശ്രീ​റാ​മി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ജോ​ലി​ക്ക് പോ​കാ​തെ ആണ് ശ്രീ​റാം ഫോ​ണി​ല്‍ ഗെ​യിം ക​ളി​ച്ചി​രു​ന്നത്. സംഭവത്തിൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related Topics

Share this story