Times Kerala

റാ​ഞ്ചി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​കനെ ആ​ക്രമിച്ച പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു

 
റാ​ഞ്ചി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​കനെ ആ​ക്രമിച്ച പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു

റാ​ഞ്ചി: റാ​ഞ്ചി​യി​ല്‍ പോലീസ് അന്വേഷിക്കുന്ന ആ​ക്ര​മിയെ പറ്റി വിവരം നൽകുന്നവർക്ക് 25,000 രൂ​പ പാ​രി​തോ​ഷി​കം.

ജാ​ര്‍​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ല്‍ വച്ച് വീ​ഡി​യോ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​കനെ ആ​ക്രമിച്ച 19കാ​ര​നാ​യ ആ​കാ​ശ് ഗു​പ്ത എ​ന്ന​യാ​ളെയാണ് പോലീസ് അന്വേഷിക്കുന്നത്. സെ​പ്റ്റം​ബ​ര്‍ 11നു നടന്ന ഈ ആക്രമണത്തിൽ ഗു​രു​ത​ര പ​രിക്കോടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​കൻ ആശുപത്രിയിലാണ്. തുടർന്നാണ് ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നവർക്ക് പോ​ലീ​സ് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച​ത്.

Related Topics

Share this story