Times Kerala

ഐ.ടി.ഐ പ്രവേശനത്തിന് 20 വരെ അപേക്ഷിക്കാം

 
ഐ.ടി.ഐ പ്രവേശനത്തിന് 20 വരെ അപേക്ഷിക്കാം

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ ഐ.ടി.ഐയിലെ പ്രവേശനത്തിനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 20 വരെ നീട്ടി. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും https://det.kerala.gov.in എന്ന വകുപ്പ് വെബ്സൈറ്റിലും https://itiadmissions.kerala.gov.in എന്ന അഡ്മിഷന്‍ പോര്‍ട്ടലിലും ലഭ്യമാകും.അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായാലും അപേക്ഷകന് ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ സമര്‍പ്പിച്ച അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരമുണ്ട്. അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ നമ്പറില്‍ എസ്എംഎസ് മുഖേന ലഭ്യമാകും. അപേക്ഷയുടെ പ്രിന്റൗട്ട് ഐ.ടി.ഐ കളില്‍ എത്തിക്കേണ്ടതില്ല. ഫോണ്‍: 0468 2258710

Related Topics

Share this story