Times Kerala

ഭക്ഷണത്തിന് രുചി പോര; സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനില്‍ കൂട്ടത്തല്ല്

 
ഭക്ഷണത്തിന് രുചി പോര; സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനില്‍ കൂട്ടത്തല്ല്

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രി ക്യാന്റീനില്‍ കൂട്ടയടി. ഭക്ഷണത്തിനു രുചി പോരെന്നു പറഞ്ഞാണ് പുറത്തുനിന്ന് എത്തിയവരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആശുപത്രി ക്യാന്റീനില്‍ പുറത്തുനിന്നുള്ളവര്‍ക്ക് വരാനായി പ്രത്യേകം വാതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആ വാതലിലൂടെ അകത്തുവന്ന സമീപവാസികളായ ആളുകളാണ് ബഹളമുണ്ടാക്കിയത്. ഭക്ഷണത്തിന്റെ രുചി പോരെന്ന് പറഞ്ഞു തുടങ്ങിയ തർക്കം പിന്നീട് വൻ സംഘർഷത്തിൽ കലാശിക്കുകയായിരന്നു. ഇതേത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇവര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കി. പോലീസ് ഇവരെ മൊഴി രേഖപ്പെടുത്താനായി വിളിപ്പിച്ചിട്ടുണ്ട്.

Related Topics

Share this story