Times Kerala

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ പുതിയ സീസണിലെ ഫിക്സ്ചർ പ്രഖ്യാപിച്ചു

 
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ പുതിയ സീസണിലെ ഫിക്സ്ചർ പ്രഖ്യാപിച്ചു

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ 2021-22 സീസണിലെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. ആദ്യത്തെ 11 റൗണ്ടുകളുടെ മല്‍സക്രമമാണ് ഐഎസ്എല്‍ പ്രൊമോട്ടര്‍മാരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് (എഫ്എസ്ഡിഎല്‍) പുറത്തുവിട്ടത്. കേരള ബ്ലാസ്റ്റേഴ്‌സും കഴിഞ്ഞ സീസണിലെ റണ്ണറപ്പും മുന്‍ ചാംപ്യന്‍മാരായ എടിക്കെ മോഹന്‍ ബഗാനും തമ്മിലാണ് പുതിയ സീസണിലെ ഉദ്ഘാടന മല്‍സരം. നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റിയുടെ ആദ്യ പോരാട്ടം കരുത്തരായ എഫ്‌സി ഗോവയ്‌ക്കെതിരേയാണ്. നവംബര്‍ 19നാണ് സീസണ്‍ ആരംഭിക്കുന്നത്. പുതിയ സീസണിലെ ഏറ്റവും വലിയ മാറ്റം ഐപിഎല്ലിനു സമാനമായി വാരാന്ത്യത്തില്‍ ഡബിള്‍ ഹെഡ്ഡറുകളുണ്ടെന്നതാണ്. ശനിയാഴ്ച മാത്രമാണ് പണ്ടു മല്‍സരങ്ങളുള്ളത്. സാധാര ദിവസങ്ങളില്‍ കിക്കോഫ് 7.30നു തന്നെയാണ്. ഡബിള്‍ ഹെഡ്ഡറുകളുള്ള ദിവസം രണ്ടാമത്തെ കളിയാരംഭിക്കുന്നത് രാത്രി 9.30നായിരിക്കും.ഫൈനലുള്‍പ്പെടെയുള്ള അടുത്ത ഘട്ടത്തിന്റെ ഫിക്‌സ്ചര്‍ ഡിസംബറില്‍ പ്രഖ്യാപിക്കും. നവംബര്‍ 22നാണ് ഈ മല്‍സസരം. സീസണിലെ കൊല്‍ക്കത്ത ഡെര്‍ബിയായ എസ്‌സി ഈസ്റ്റ് ബംഗാള്‍- എടികെ മോഹന്‍ ബഗാന്‍ ത്രില്ലര്‍ നവംബര്‍ 27നാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മല്‍സരക്രമം

നവംബര്‍ 19 കേരള ബ്ലാസ്റ്റേഴ്‌സ് x എടിക്കെ മോഹന്‍ ബഗാന്‍ (രാത്രി 7.30)
നവംബര്‍ 25 കേരള ബ്ലാസ്‌റ്റേഴ്‌സ് x നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്‌സി (രാത്രി 7.30)
നവംബര്‍ 28 കേരള ബ്ലാസ്റ്റേഴ്‌സ് x ബെംഗളൂരു എഫ്‌സി (രാത്രി 7.30)
ഡിസംബര്‍ 5 കേരള ബ്ലാസ്റ്റേഴ്‌സ് x ഒഡീഷ എഫ്‌സി (രാത്രി 7.30)
ഡിസംബര്‍ 12 കേരള ബ്ലാസ്‌റ്റേഴ്‌സ് x ഈസ്റ്റം ബംഗാള്‍ (രാത്രി 7.30)
ഡിസംബര്‍ 19 കേരള ബ്ലാസ്റ്റേഴ്‌സ് x മുംബൈ സിറ്റി (രാത്രി 7.30)
ഡിസംബര്‍ 22 കേരള ബ്ലാസ്റ്റേഴ്‌സ് x ചെന്നൈയ്ന്‍ എഫ്‌സി (രാത്രി 7.30)
ഡിസംബര്‍ 26 കേരള ബ്ലാസ്റ്റേഴ്‌സ് x ജംഷഡ്പൂര്‍ എഫ്‌സി (രാത്രി 7.30).

Related Topics

Share this story