Times Kerala

എന്നെ കണ്ട് ആരും ഇത് അനുകരിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു; തലയോട്ടിയിൽ സ്വർണ ചെയിൻ തുന്നിചേർത്ത് റാപ്പർ; ചിത്രങ്ങൾ വൈറൽ

 
എന്നെ കണ്ട് ആരും ഇത് അനുകരിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു; തലയോട്ടിയിൽ സ്വർണ ചെയിൻ തുന്നിചേർത്ത് റാപ്പർ; ചിത്രങ്ങൾ വൈറൽ

ഡാൻ സുർ എന്ന ഇരുപത്തിമൂന്നുകാരനായ മെക്സിക്കൻ റാപ്പർ തന്‍റെ തലയിൽ സ്വർണ ചെയിനുകൾ വച്ച് പിടിപ്പിച്ച സംഭവമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ശസ്ത്രക്രിയയിലൂടെയാണ് ഇദ്ദേഹം തലയോട്ടിയിൽ സ്വർണ ചെയിനുകൾ തുന്നിച്ചേർത്തത്. ഇപ്പോൾ തന്‍റെ ആരാധകർക്കായി സ്വർണമുടിയുടെ ചിത്രങ്ങളും വിഡിയോകളും അദ്ദേഹം പങ്കുവക്കുന്നുണ്ട്. തലയോട്ടിയിൽ സ്വർണ ചെയിനുകൾ പിടിപ്പിച്ച ചരിത്രത്തിലെ ആദ്യത്തെ റാപ്പറാണ് താനെന്നും ചിന്ത്രങ്ങൾ പങ്കുവച്ച് കൊണ്ട് അദ്ദേഹം അവകാശപ്പെടുന്നു. ഞാൻ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചു എന്നതാണ് സത്യം. കാരണം ഈ ദിവസങ്ങളിൽ എല്ലാവരും മുടിയിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുന്നത് കാണാം. ഇപ്പോൾ എന്നെ കണ്ട് ആരും ഇത് അനുകരിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു- സുർ തന്‍റെ ഒരു ടിക്ടോക്ക് വിഡിയോയിൽ പറഞ്ഞു. ‌‌തലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല സുറിന്‍റെ സ്വർണ പ്രേമം. പല്ലുകളിലും അദ്ദേഹം സ്വർണ പ്ലേറ്റുകൾ വച്ച്പിടിപ്പിച്ചിട്ടുണ്ട്. ഏകദേശം രണ്ട് ദശലക്ഷം ഫോളോവേഴ്സ് ഉണ്ട് സുറിന് സോഷ്യൽ മീഡിയയിൽ.

Related Topics

Share this story