Times Kerala

മലയാളി നഴ്‌സിനെ സൗദിയിലെ ആശുപത്രിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

 
മലയാളി നഴ്‌സിനെ സൗദിയിലെ ആശുപത്രിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ആലക്കോട്: വെള്ളാട് സ്വദേശിയായ നഴ്‌സിനെ സൗദിയില്‍ ആശുപത്രിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.വെള്ളാട് മുക്കിടിക്കാട്ടില്‍ ജോണിന്റെയും സെലിന്റെയും മകള്‍ ജോമി ജോണ്‍ സെലിന്‍ എന്ന 28 കാരിയാണ് മരിച്ചത്. അല്‍ ഖോബാറി സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തുവരികയായിരുന്ന യുവതി രണ്ടുമാസം മുമ്പ് നാട്ടില്‍ വന്ന് മടങ്ങിയതായിരുന്നു . ഓപ്പറേഷന്‍ തിയേറ്ററിന് സമീപം കുളിമുറിയിലാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. അതേസമയം, ശരീരത്തില്‍ പരിക്കുകളൊന്നും കാണാനില്ല. ബുധനാഴ്ച മുതല്‍ സെലിനെ കാണാനില്ലായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിച്ചുവരുന്നു. മലയാളി സംഘടനാപ്രവര്‍ത്തകര്‍ സഹായവുമായി പ്രവര്‍ത്തിക്കുന്നുണ്ട്.

Related Topics

Share this story