Times Kerala

മലയാള കഥാപ്രസംഗരംഗത്തെ കുലപതി ജി.മുകുന്ദന്‍ പിള്ള അന്തരിച്ചു

 
മലയാള കഥാപ്രസംഗരംഗത്തെ കുലപതി ജി.മുകുന്ദന്‍ പിള്ള അന്തരിച്ചു

മലയാള കഥാപ്രസംഗരംഗത്തെ കുലപതിയുമായ ശ്രീ. ജി.മുകുന്ദന്‍ പിള്ള (80) അന്തരിച്ചു .വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യം . സംസ്കാര ചടങ്ങുകള്‍, കൊല്ലം കോയിവിളയിലുള്ള വീട്ടുവളപ്പില്‍ ഉച്ചക്ക് 12 മണിക്ക് ശേഷം നടക്കും.

ഗവണ്‍മെന്റ് പ്രസിലെ സര്‍ക്കാര്‍ ജോലി രാജിവച്ചാണ് മുകുന്ദന്‍പിള്ള എന്ന കൊല്ലം ബാബു കഥാപ്രസംഗ കലയിലേക്കിറങ്ങിയത്. ചേരിയുടെ നീലസാരി എന്ന കഥ പറഞ്ഞായിരുന്നു തുടക്കം. വിശ്വസാഹിത്യകാരന്‍മാരുടെതടക്കം 35 സാഹിത്യകൃതികള്‍ അവതരിപ്പിച്ചു.ചാള്‍സ് ഡിക്കന്‍സിന്റെ രണ്ട് നഗരങ്ങളുടെ കഥ, കെ.എ.അബ്ബാസിന്റെ രണ്ട് തുള്ളി വെള്ളം ,എമിലിസോളോയുടെ ഷെയിം തുടങ്ങി അനവധി കഥകള്‍.

Related Topics

Share this story