Times Kerala

കൂത്തുപറമ്പിൽ 2 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റി

 
കൂത്തുപറമ്പിൽ 2 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റി

കണ്ണൂര്‍: കൂത്തുപറമ്പിൽ 2 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പശ്ചിമ ബംഗാൾ സ്വദേശി മിനറുൽ എസ്‌.കെ എന്നയാൾ കഞ്ചാവുമായി അറസ്റ്റിലായത്. കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസെപക്‌ടര്‍ കെ ഷാജിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. എക്സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്ക്വാഡ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കൂത്തുപറമ്പിൽ കഞ്ചാവ് വിൽപനക്കായി എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കുകയായിരുന്നു. പ്രതിയെ കൂത്തുപറമ്പ് ജെഎഫ് സിഎം കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര എന്‍ജിപിഎസ്‌ കോടതിയിൽ നടക്കും. കൂത്തുപറമ്പ് റെയ്ഞ്ച് പരിധിയിൽ എക്സൈസ് പരിശോധന ശക്തമാക്കി.

Related Topics

Share this story