മിനസോട്ടയിലെ സ്കൂളിൽ സ്ഫോടനം; ഒരാൾ മരിച്ചു
Aug 3, 2017, 11:31 IST
മിനസോട്ട: അമേരിക്കയിലെ മിനപോളിസിലുള്ള സ്കൂളിലുണ്ടായ സ്ഫോടനത്തിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു. സ്കൂളിലെ റിസപ്ഷനിസ്റ്റ് രൂത്ത് ബെർഗ്(47) ആണ് മരിച്ചത്. സ്ഫോടനത്തിൽ ഭാഗികമായി തകർന്ന സ്കൂൾ കെട്ടിടത്തിനിടയിൽപ്പെട്ട് ഒന്പതു പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടേയും നില ഗുരുതരമാണ്.