Times Kerala

ക്ഷേത്രത്തിൽ ചെരുപ്പ് ധരിച്ചു കയറി; നടി തൃഷയെ അറസ്റ്റ് ചെയ്യണമെന്നാവശ്യം; പൊന്നിയൻ സെൽവൻ ചിത്രീകരണം വീണ്ടും പ്രതിസന്ധിയിൽ

 
ക്ഷേത്രത്തിൽ ചെരുപ്പ് ധരിച്ചു കയറി; നടി തൃഷയെ അറസ്റ്റ് ചെയ്യണമെന്നാവശ്യം; പൊന്നിയൻ സെൽവൻ ചിത്രീകരണം വീണ്ടും പ്രതിസന്ധിയിൽ

മണിരത്നത്തിന്റെ പുതിയ ചിത്രം പൊന്നിയൻ സെൽവന്റെ ചിത്രീകരണം വീണ്ടും പ്രതിസന്ധിയിൽ. സിനിമയുടെ ചിത്രീകരണത്തിനിടയിൽ കുതിര ചത്തതിനെ തുടർന്ന് സംവിധാനയകൻ മണിരത്നത്തിനെതിരെ നേരത്തെ കേസെടുത്തിരുന്നു.ഇപ്പോൾ നടി തൃഷയ്ക്കെതിരെയാണ് ചില സംഘടനകൾ പ്രതിഷേധവുമായെത്തിയിരിക്കുന്നത്. ആരാധനാലയത്തിൽ ചെരുപ്പ് ധരിച്ചു കയറി എന്നാണ് തൃഷയ്ക്കെതിരെ ഉയരുന്ന ആരോപണം. സിനിമയുടെ ചിത്രീകരണത്തിനായി മധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു സംഘം.ഇൻഡോറിലെ പുരാതരനമായ ആരാധനാലയങ്ങളിൽ ഒന്നിൽ വെച്ചായിരുന്നു ചിത്രീകരണംഇവിടെ ചിത്രീകരണത്തിനിടയിൽ തൃഷ ആരാനാലയത്തിൽ ചെരുപ്പ് ധരിച്ച് കയറി എന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ക്ഷേത്രത്തിനുള്ളിൽ ചെരുപ്പ് ധരിച്ച് കയറിയ നടിയുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് തൃഷയ്ക്കെതിരെ ചില സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. താരത്തെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

Related Topics

Share this story