Times Kerala

കാസർഗോഡ് വീട് കുത്തിത്തുറന്ന് മോഷണം; കവർന്നത് 28 പവൻ സ്വർണം

 
കാസർഗോഡ് വീട് കുത്തിത്തുറന്ന് മോഷണം; കവർന്നത് 28 പവൻ സ്വർണം

കാസർകോട്: ജില്ലയിലെ പടന്നക്കാട് വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവർന്നു. കുതിരുമ്മല്‍ റോഡിലെ ഹൈദരലിയുടെ വീട്ടിലായിരുന്നു കവര്‍ച്ച. വീടിന് സമീപത്തുള്ള മരത്തിലൂടെ കയറിയാണ് മോഷ്ടാവ് അകത്തുക കടന്ന് 28 പവൻ സ്വർണമാണ് മോഷ്ടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

ഇരുനില വീട്ടിലെ മുകളിലത്തെ നിലയിലെ വാതില്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഈ സമയം,ഹൈദരലിയും കുടുംബവും താഴത്തെ നിലയിലുള്ള മുറികളിലാണ് കിടന്നുറങ്ങിയിരുന്നത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരുടെ സംഘവും ഹൈദരലിയുടെ വീട്ടിലെത്തി പരിശോധന നടത്തി. വീടിനെക്കുറിച്ച് കൃത്യമായി ധാരണയുണ്ടായിരുന്നവരാണ് മോഷണത്തിന്  പിന്നിലെന്നാണ് സൂചന.

Related Topics

Share this story