Times Kerala

ഗാലക്സി സെഡ് ഫോൾഡ്3 142999 രൂപയ്ക്കും ഗാലക്സി സെഡ് ഫ്ളിപ് 77999 രൂപയ്ക്കും പ്രീബുക്ക് ചെയ്യൂ സാംസങിന്‍റെ ലോഞ്ച് ഓഫറുകൾ നേടൂ

 
ഗാലക്സി സെഡ് ഫോൾഡ്3 142999 രൂപയ്ക്കും ഗാലക്സി സെഡ് ഫ്ളിപ് 77999 രൂപയ്ക്കും പ്രീബുക്ക് ചെയ്യൂ സാംസങിന്‍റെ ലോഞ്ച് ഓഫറുകൾ നേടൂ

കൊച്ചി: ഗാലക്സി സെഡ് സീരീസിലുള്ള ഫോൾഡബിൾ പ്രീമിയം സ്മാർട്ട്ഫോണുകളായ ഗാലക്സി സെഡ് ഫോൾഡ്3 5ജി, ഗാലക്സി സെഡ് ഫ്ളിപ്പ്3 5ജി എന്നിവ വാങ്ങുന്നവർക്ക് മികച്ച ഓഫറുകളുമായി സാംസങ് ഇന്ത്യ. ഓഗസ്റ്റ് 24 മുതൽ ഉപഭോക്താക്കൾക്ക് ഗാലക്സി സെഡ് ഫോൾഡ്3 5ജി 142999 രൂപയ്ക്കും സെഡ് ഫ്ളിപ്പ്3 77999 രൂപയ്ക്കും ലോഞ്ച് ഓഫറുകളോടെ പ്രീബുക്ക് ചെയ്യാം. ആദ്യത്തെ അണ്ടർ ഡിസ്പ്ലേ ക്യാമറ, ഫോൾഡബിളിൽ എസ്-പെൻ, ഐപി റേറ്റിംഗുള്ള വാട്ടർ റെസിസ്റ്റൻസ് തുടങ്ങി നിരവധി ‘ഫസ്റ്റുകൾ’ അവകാശപ്പെടാനുള്ള സാംസങിന്‍റെ ഫോൾഡബിൾ ഡിവൈസുകൾ അത്യാധുനിക ടെക്നോളജിയുടെയും സമാനതകളില്ലാത്ത സ്റ്റൈലിന്‍റെയും അതുല്യമായ കൂടിച്ചേരലാണ്.

ഇന്ത്യയിൽ ഗാലക്സി സെഡ് ഫോൾഡ്3 5ജി, ഗാലക്സി സെഡ് ഫ്ളിപ്പ്3 5ജി എന്നിവയുടെ പ്രമോഷനായി സാംസങ് ബോളിവുഡ് താരവും യൂത്ത് ഐക്കണുമായ ആലിയാ ഭട്ടിനെയാണ് ഉപയോഗിക്കുന്നത്. ടെക്നോളജിയുടെയും സ്മാർട്ട്ഫോൺ ഡിസൈനിന്‍റെയും പേഴ്സണൽ സ്റ്റൈലിന്‍റെയും കാര്യത്തിൽ പുതിയ ബെഞ്ച്മാർക്കുകൾ സൃഷ്ടിക്കുന്ന  പുതിയ ഫ്ളാഗ്ഷിപ്പ് ഡിവൈസുകളുടെ ഡിജിറ്റൽ, ഔട്ട്ഡോർ ക്യാമ്പെയ്നുകളിൽ ആലിയയെ ആയിരിക്കും ഫീച്ചർ ചെയ്യുന്നത്.

വിലയും ലഭ്യതയും

സവിശേഷമായ ഫോൾഡബിൾ അനുഭവം കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാംസങ് പ്രതിജ്ഞാബദ്ധമാണ്. അതിനാലാണ് ഗാലക്സി സെഡ് ഡിവൈസുകൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഗാലക്സി ഫോൾഡ്3 5ജി (12+256ജിബി): 149999 രൂപ (ഫാന്‍റം ബ്ലാക്ക്, ഫാന്‍റം ഗ്രീൻ)

ഗാലക്സി ഫോൾഡ്3 5ജി (12+512ജിബി): 157999 രൂപ (ഫാന്‍റം ബ്ലാക്ക്, ഫാന്‍റം ഗ്രീൻ)

ഗാലക്സി ഫ്ളിപ്3 5ജി (8+128ജിബി): 84999 രൂപ (ഫാന്‍റം ബ്ലാക്ക്, ക്രീം)

ഗാലക്സി ഫ്ളിപ്3 5ജി (8+256ജിബി): 88999 രൂപ (ഫാന്‍റം ബ്ലാക്ക്, ക്രീം)

ലോഞ്ച് ഓഫറുകൾ

ഗാലക്സി സെഡ് ഫോൾഡ്3 5ജി, ഗാലക്സി സെഡ് ഫ്ളിപ്പ്3 5ജി എന്നിവ പ്രീബുക്ക് ചെയ്യുന്നവർക്ക് ഒന്നുകിൽ 7000 രൂപയുടെ അപ്ഗ്രേഡ് വൗച്ചർ ലഭിക്കും അല്ലെങ്കിൽ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 7000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഇത് കൂടാതെ, ഗാലക്സി സെഡ് ഫോൾഡ്3 5ജി പ്രീബുക്ക് ചെയ്യുമ്പോൾ 7999 രൂപ മൂല്യമുള്ളതും ഗാലക്സി സെഡ് ഫ്ളിപ്പ്3 5ജി ബുക്ക് ചെയ്യുമ്പോൾ 4799 രൂപ മൂല്യമുള്ളതുമായ സാംസങ് കെയർ+ ആക്സിഡന്‍റൽ, ലിക്വിഡ് ഡാമേജ് പ്രൊട്ടക്ഷൻ ഒരു വർഷത്തേക്ക് ലഭിക്കും. ഇന്ത്യയിൽ ഗാലക്സി സെഡ് ഫോൾഡ്3 5ജി ഒപ്പം/അല്ലെങ്കിൽ ഗാലക്സി സെഡ് ഫ്ളിപ്പ്3 5ജി മുമ്പേ ബുക്ക് ചെയ്തവർക്ക് എല്ലാ പ്രീബുക്കിംഗ് ഓഫറുകളും ലഭിക്കും, ഒപ്പം ഗാലക്സി സ്മാർട്ട്ടാഗ് സൗജന്യമായും ലഭിക്കും.

Related Topics

Share this story