Times Kerala

വനിത ലോകകപ്പ് ഫുട്ബാള്‍: അമേരിക്ക സെമിഫൈനലില്‍

 
വനിത ലോകകപ്പ് ഫുട്ബാള്‍: അമേരിക്ക സെമിഫൈനലില്‍

ഫ്രാന്‍സ്: ഫ്രാന്‍സില്‍ നടക്കുന്ന വനിത ലോകകപ്പ് മത്സരത്തില്‍ അമേരിക്ക ഫ്രാന്‍സിനെ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അമേരിക്ക ഫ്രാന്‍സിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ അമേരിക്ക സെമിഫൈനലില്‍ പ്രവേശിച്ചു. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ അമേരിക്ക ആദ്യ ഗോള്‍ നേടി. പതിമൂന്നാം മിനിറ്റില്‍ ഫ്രാന്‍സിന് ഗോള്‍ നേടാന്‍ ഒരു അവസരം ലഭിച്ചെങ്കിലും അത് പാഴായി. ഒന്നാം പകുതി എതിരില്ലാത്ത ആറു ഗോളിന് അമേരിക്ക മുന്നിലായിരുന്നു.

രണ്ടാം പകുതിയില്‍ അറുപത്തിയഞ്ചാം മിനിറ്റില്‍ അമേരിക്ക രണ്ടാം ഗോള്‍ നേടി. എമ്ബത്തിയൊന്നാം മിനിറ്റില്‍ ഫ്രാന്‍സ് ഒരു ഗോള്‍ നേടി മത്സരത്തില്‍ തിരിച്ചുവരാന്‍ നോക്കിയെങ്കിലും മത്സരം അവസാനിച്ചിരുന്നു. ഇംഗ്ളണ്ടിനെതിരെയാണ് അമേരിക്കയുടെ സെമിഫൈനല്‍ പോരാട്ടം.

Related Topics

Share this story