നരേന്ദ്ര മോദിയും ഡോണള്‍ഡ് ട്രംപും തുറന്ന ചര്‍ച്ച നടത്തി
ഒസാക: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തുറന്ന ചര്‍ച്ച നടത്തി. ജപ്പാനിലെ ഒസാകയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളിലും തമ്മിലുള്ള സാമ്പത്തിക, സംസ്കാരിക സഹകരണം വര്‍ധിപ്പിക്കാന്‍ തയാറാണെന്ന് കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സാങ്കേതികവിദ്യാ കൈമാറ്റം, പ്രതിരോധം, സുരക്ഷാ ബന്ധങ്ങളുടെ മെച്ചപ്പെടുത്തല്‍, വ്യാപാര വിഷയങ്ങള്‍ എന്നിവയില്‍ യുഎസ് പ്രസിഡന്റുമായി വിപുലമായ ചര്‍ച്ച നടത്തിയെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.