Times Kerala

അമേരിക്കയുടെ സ​മ്മ​ർ​ദ​ത്തിന് രാജ്യത്തിന്റെ അന്തസ്സ് അടിയറ വെക്കില്ല : ഇറാൻ പ​ര​മോ​ന്ന​ത നേ​താ​വ്​

 
അമേരിക്കയുടെ സ​മ്മ​ർ​ദ​ത്തിന് രാജ്യത്തിന്റെ അന്തസ്സ് അടിയറ വെക്കില്ല : ഇറാൻ പ​ര​മോ​ന്ന​ത നേ​താ​വ്​

ടെഹ്​​റാ​ൻ: അമേരിക്കയുടെ സ​മ്മ​ർ​ദ​ത്തി​നും അ​ധിക്ഷേ പ​ത്തി​നും മു​ന്നി​ൽ ഇറാൻ മു​ട്ടു​മ​ട​ക്കി​ല്ലെ​ന്ന്​ രാജ്യത്തെ പ​ര​മോ​ന്ന​ത നേ​താ​വ്​ ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഈ. അ​ഭി​മാ​ന​വും അ​ന്ത​സ്സും ക​ള​യാ​തെ പു​രോ​ഗ​തി​യി​ലേ​ക്കു​ള്ള മാ​ർ​ഗ​മാ​ണ്​ രാ​ജ്യം തേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ശ​ത്രു​രാ​ജ്യ​ങ്ങ​ളു​ടെ സ​മ്മ​ർ​ദ​മൊ​ന്നും ഇ​റാ​ൻ ജ​ന​ത​യെ തളർത്തില്ലെന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ലോ​ക​ത്തെ ഏ​റ്റ​വും ക്രൂ​ര​മാ​യ ഭ​ര​ണ​കൂ​ടം മ​ഹ​ത്താ​യ രാ​ജ്യ​ത്തെ അ​പ​മാ​നി​ക്കു​ക​യും ആ​രോ​പ​ണ​ങ്ങ​ളു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ക​യു​മാ​ണ്. യു​ദ്ധ​ത്തി​​െൻറ​യും സം​ഘ​ർ​ഷ​ത്തി​​െൻറ​യും കൊ​ള്ള​യു​ടെ​യും ഉ​റ​വി​ട​മാ​ണ്​ യുഎസ്​. അ​വ​രു​ടെ അ​വ​മ​തി​ക​ൾ​ക്കു മു​ന്നി​ൽ ഇ​റാ​ൻ കീ​ഴ​ട​ങ്ങി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വ്യോ​മ​ അതിർത്തി ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ച്​ ക​ഴി​ഞ്ഞാ​ഴ്​​ച യു.​എ​സ്​ ഡ്രോ​ൺ വെ​ടി​വെ​ച്ചി​ട്ട​തോ​ടെ​യാ​ണ്​ യു.​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള ബ​ന്ധം കൂടുതൽ വഷളായത് . ഡ്രോ​ൺ അ​ന്താ​രാ​ഷ്​​ട്ര പ​രി​ധി​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ്​ യു.​എ​സി​​െൻറ വാ​ദം. പ്ര​തി​കാ​ര​ന​ട​പ​ടി​യാ​യാണ്​ ഖാം​ന​ഇൗ​ക്കും മ​റ്റ്​​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കു​മെ​തി​രെ യു.​എ​സ്​ ഉ​പ​രോ​ധം കടുപ്പിച്ചത് .

Related Topics

Share this story