Times Kerala

കോവിഡ് വ്യാപനം വർധിക്കുന്നു;രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,643 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

 
കോവിഡ് വ്യാപനം വർധിക്കുന്നു;രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,643 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ദില്ലി :  രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്നു  . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,643 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 624 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണനിരക്ക് 4,26,754 ആയി.

നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 4,14,159 പേരാണ്. 3,10,15,844 പേര്‍ ഇതുവരെ രോഗമുക്തി നേടി. 49,53,27,595 പേര്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി . ഇന്നലെ 41,096പേരാണ് രോഗമുക്തി നേടിയത്. 47,65,33,650 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.

Related Topics

Share this story