Times Kerala

കൊവിഡ് വ്യാപനം  വർധിക്കുന്നു;24 മണിക്കൂറിനിടെ 42,982 പുതിയ കൊവിഡ് കേസുകള്‍ സ്‌ഥിരീകരിച്ചു

 
കൊവിഡ് വ്യാപനം  വർധിക്കുന്നു;24 മണിക്കൂറിനിടെ 42,982 പുതിയ  കൊവിഡ് കേസുകള്‍ സ്‌ഥിരീകരിച്ചു

ദില്ലി :  രാജ്യത്ത് കൊവിഡ് വ്യാപനം  വർധിക്കുന്നു . കൊവിഡ് കേസുകള്‍ നാല്‍പതിനായിരത്തിന് മുകളില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42,982 ആയി. ഇതോടെ ആകെ കൊവിഡ് രോഗബാധയുണ്ടായവരുടെ എണ്ണം 31,812,114 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി .

533 പേര്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടതോടെ ആകെ കൊവിഡ് മരണം 4,26,290ആയി. 4,11,076 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 97.37 ശതമാനമാണ് രോഗമുക്തരാകുന്നവരുടെ നിരക്ക്.

Related Topics

Share this story