Times Kerala

പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ചേ​ര്‍​ത്തെ​ന്ന് ആരോപണം ; ബൈ​ജു ര​വീ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ത്ത് മും​ബൈ പോ​ലീ​സ്

 
പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ചേ​ര്‍​ത്തെ​ന്ന് ആരോപണം ; ബൈ​ജു ര​വീ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ത്ത് മും​ബൈ പോ​ലീ​സ്

മും​ബൈ: ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന ആ​പ്ലി​ക്കേ​ഷ​നാ​യ ബൈ​ജൂ​സി​ന്‍റെ ഉ​ട​മയായ ബൈ​ജു ര​വീ​ന്ദ്ര​നെ​തി​രെ മും​ബൈ പോ​ലീ​സ് കേ​സെ​ടു​ത്തു . യു​പി​എ​സ്‌​സി പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ചേ​ര്‍​ത്തെ​ന്ന് ആ​രോ​പി​ച്ചാ​ണ് പോലീസ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.ക്രി​മി​യോ​ഫോ​ബി​യ എ​ന്ന ക​മ്ബ​നി​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിലാണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജൂ​ലൈ 30 ന് ​ആ​ണ് ആ​രെ കോ​ള​നി പോ​ലീ​സ് എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ക്രി​മി​ന​ല്‍ ഗൂ​ഡാ​ലോ​ച​ന 120 (ബി), ​ഐ​ടി നി​യ​മ​ത്തി​ലെ 69 (എ) ​എ​ന്നീ​വ​കു​പ്പു​ക​ളാ​ണ് ചേ​ര്‍​ത്താണ് കേസ്. ബ​ഹു​രാ​ഷ്ട്ര ആ​സൂ​ത്രി​ത കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കെ​തി​രാ​യ യു​എ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ നോ​ഡ​ല്‍ ഏ​ജ​ന്‍​സി​യാ​ണ് സി​ബി​ഐ എ​ന്ന പ​രാ​മ​ര്‍​ശ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ​ത്.

Related Topics

Share this story