Times Kerala

തമിഴ്​നാട് :ഇന്ന് മുതൽ കേരളത്തിൽനിന്ന് വരുന്നവർക്ക് അതിർത്തി കടക്കാൻ ആർ.ടി.പി.സി.ആർ നിർബന്ധമാക്കി

 
തമിഴ്​നാട് :ഇന്ന് മുതൽ കേരളത്തിൽനിന്ന് വരുന്നവർക്ക് അതിർത്തി കടക്കാൻ  ആർ.ടി.പി.സി.ആർ നിർബന്ധമാക്കി

നാഗർകോവിൽ: കോവിഡ് വ്യാപനം തടയാൻ ഇന്ന് മുതൽ കേരളത്തിൽനിന്ന് വരുന്നവർക്ക് കളിയിക്കാവിളയിൽ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി തമിഴ്​നാട്​.

മുൻപ് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യമല്ലെന്ന് പറഞ്ഞെങ്കിലും, ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാണ് ജില്ല ഭരണ കൂടത്തി​ൻെറ അനൗദ്യോഗിക തീരുമാനം .

Related Topics

Share this story