Times Kerala

പുതിയ നിബന്ധനകള്‍ പ്രായോഗികമല്ല :എസ്​.ഡി.പി.ഐ ​

 
പുതിയ നിബന്ധനകള്‍ പ്രായോഗികമല്ല :എസ്​.ഡി.പി.ഐ ​

തിരുവനന്തപുരം: സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ അപ്രായോഗികമാണെന്ന് എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍. വ്യാപാര സ്ഥാപനങ്ങൾക്ക് മേൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണ നയമാണ് പ്രായോഗികമല്ലാത്തത്.

ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് രണ്ടാഴ്ച പിന്നിട്ടവരോ, 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ എടുത്തവരോ, ഒരു മാസത്തിന്​ മുമ്പ്​ രോഗമുക്തി നേടിയവരോ മാത്രമേ സ്ഥാപനങ്ങളിൽ പ്രവേശിക്കാവൂ എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. നിലവിൽ വാക്‌സിൻ ലഭ്യത രൂക്ഷമായതിനാലും ,പകുതിയിൽ കൂടുതൽ ജനതയ്ക്ക് വാക്‌സിൻ ലഭിക്കാത്തതിനാലും ഇത് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളിലെത്തുന്നവര്‍ക്ക് വലിയ പ്രതിസന്ധി സൃഷ്​ടിക്കുമെന്ന് കെ.എസ്. ഷാന്‍ ചൂണ്ടിക്കാട്ടി. കൂടാതെ നിബന്ധനകള്‍ പുനഃപരിശോധിക്കാന്‍  അദ്ദേഹം അഭ്യർത്ഥിച്ചു.

Related Topics

Share this story