Times Kerala

ഊബര്‍ റെന്റല്‍സ് സര്‍വീസ് 39 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

 
ഊബര്‍ റെന്റല്‍സ് സര്‍വീസ് 39 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

കൊച്ചി: കൂട്ടുകാരെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനും ബിസിനസ് മീറ്റിങ്ങുകള്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കുമായി മണിക്കൂറുകള്‍ ഉപയോഗിക്കുകയും പല സ്ഥലങ്ങളില്‍ നിര്‍ത്തുകയും ചെയ്യുന്ന ഉപഭോക്താക്കള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് ഊബര്‍ വാടക സൗകര്യം (റെന്റല്‍ സര്‍വീസ്) കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പടെ 39 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു.

2020 ജൂണില്‍ അവതരിപ്പിച്ചതു മുതല്‍ അത്യാവശ്യ ജോലികള്‍, പലചരക്ക് ഷോപ്പിങ്, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കല്‍, വീടു മാറല്‍ തുടങ്ങി മറ്റ് നിരവധി ആവശ്യങ്ങള്‍ക്കായും ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്.
24 മണിക്കൂറും ലഭ്യമായ ഈ സേവനം നിരവധി മണിക്കൂറും പല സ്റ്റോപ്പുകള്‍ക്കുമായി കാറും ഡ്രവറെയും ബുക്ക് ചെയ്യാന്‍ അവസരമൊരുക്കുന്നു. അവരവരുടെ കാര്‍ ഉപയോഗിക്കുന്ന പോലെ അനുഭവമാകും. അത്യാവശ്യ കാര്യങ്ങള്‍, ബിസിനസ് മീറ്റിങ്ങുകള്‍ തുടങ്ങിയവയ്ക്കായി പല തവണ ബുക്ക് ചെയ്യേണ്ടി വരുന്നത് ഒഴിവാക്കാം.

സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഊബര്‍ എന്നും യാത്രാ സൗകര്യങ്ങള്‍ നവീകരിച്ചുകൊണ്ടിരിക്കുന്നുവെന്നും റൈഡര്‍മാര്‍ക്ക് പുതിയ ആവശ്യങ്ങളുണ്ടായികൊണ്ടിരിക്കുന്നുവെന്നും പല സമയങ്ങളിലും പല സ്റ്റോപ്പുകള്‍ക്കും അനുസരിച്ച് താങ്ങാവുന്ന നിരക്കില്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ലഭ്യമാകുന്നതെന്നും ഈ സേവനം 39 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയും സ്ഥിരതയാര്‍ന്ന വളര്‍ച്ചയും സാക്ഷ്യപ്പെടുത്തുന്നത് റൈഡര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെന്നാണെന്നും ഡ്രൈവര്‍മാര്‍ക്ക് പ്ലാറ്റ്ഫോമിലൂടെ വരുമാനം നേടാന്‍ മറ്റൊരു അവസരം കൂടിയാണിതെന്നും ഊബര്‍ ഇന്ത്യ,ദക്ഷിണേഷ്യ റൈഡര്‍ ഓപറേഷന്‍സ്, മേധാവി രതുല്‍ ഘോഷ് പറഞ്ഞു.

ഡല്‍ഹി എന്‍സിആര്‍, ബാംഗ്ലൂര്‍, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ, പൂനെ, അഹമ്മദാബാദ്, പട്ന, ചണ്ഡീഗഡ്, കാണ്‍പൂര്‍, ലക്നൗ, കൊച്ചി, ജയ്പൂര്‍, ഗുവാഹത്തി, ഭോപ്പാല്‍, നാഗ്പൂര്‍, ഇന്‍ഡോര്‍, വിശാഖപട്ടണം, ഭുവനേശ്വര്‍, ലുധിയാന, റാഞ്ചി, കോയമ്പത്തൂര്‍, തിരുപ്പതി, ഉദയ്പൂര്‍, ജോധ്പൂര്‍, വാരാണസി, ആഗ്ര, അമൃത്സര്‍, തിരുവനന്തപുരം, റായ്പൂര്‍, ഡെറാഡൂണ്‍, സൂറത്ത്, അജ്മീര്‍, വിജയവാഡ, വഡോദര, നാസിക്, പ്രയാഗ്രാജ്, ജബല്‍പൂര്‍ എന്നിവയാണ് ഊബര്‍ റെന്റല്‍സ് ലഭ്യമായ 39 നഗരങ്ങള്‍.

Related Topics

Share this story