Times Kerala

കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ; ദുരൂഹത ഉണര്‍ത്തി ‘കുരുതി’ ട്രെയ്‌ലര്‍

 
കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ;  ദുരൂഹത ഉണര്‍ത്തി ‘കുരുതി’ ട്രെയ്‌ലര്‍

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ‘കുരുതി’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി . സമുദായ ലഹളയടക്കമുള്ള കാര്യങ്ങള്‍ സിനിമയിലുണ്ടെന്ന സൂചനയാണ് ട്രെയ്‌ലറിലൂടെ നൽകുന്നത് .കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്‌ലൈനോടുകൂടിയാണ് സിനിമ എത്തുന്നത്. മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ആമസോണ്‍ പ്രൈമിലൂടെ ഓഗസ്റ്റ് 11ന് ചിത്രം റിലീസ് ചെയ്യും.

Related Topics

Share this story