Times Kerala

പെഗാസസ് ഫോൺ ചോ‍ർച്ച;ഇരുസഭയിലും പ്രതിഷേധവുമായി പ്രതിപക്ഷം

 
പെഗാസസ് ഫോൺ ചോ‍ർച്ച;ഇരുസഭയിലും പ്രതിഷേധവുമായി പ്രതിപക്ഷം

ദില്ലി: പെഗാസസ് ഫോൺ ചോ‍ർച്ചയിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്ത് .  പാർലമെന്റിൻ്റെ രണ്ട് സഭകളും പിരിഞ്ഞു. ബഹളത്തെ തുട‍ർന്ന് രാജ്യസഭയുടെ ഇന്നത്തെ നടപടികൾ മാറ്റിവച്ചു. പാർലമെന്റിന്റെ ഇരുസഭയിലും വലിയ പ്രതിഷേധമാണ് പ്രതിപക്ഷം പെ​ഗാസസ് ഫോൺ ചോർത്തലിനെതിരെ ഉയർത്തിയത് .

പെഗാസസിൽ ചർച്ചക്ക് കേന്ദ്രം  തയ്യാറാകണമെന്ന് കോൺ​ഗ്രസ് കക്ഷിനേതാവ് അധിർരഞ്ജൻ ചൗധരി ലോക്സഭയിൽ വ്യക്‌തമാക്കി . ബഹളത്തിനിടെ ലോക്സഭയിൽ എസൻഷ്യൽ ഡിഫൻസ് സർവീസ് പാസാക്കുന്നതിനെതിരെയും പ്രതിപക്ഷം രംഗത്തെത്തി .

Related Topics

Share this story