Times Kerala

ഓഹരി വിപണി കുതിക്കുന്നു; നിഫ്​റ്റി റെക്കോഡിലേക്ക്

 
ഓഹരി വിപണി കുതിക്കുന്നു;   നിഫ്​റ്റി റെക്കോഡിലേക്ക്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി കുതിക്കുന്നു . നിക്ഷേപകര്‍ക്ക്​ അനുകൂലമായ സാഹചര്യങ്ങള്‍ ലഭിച്ചതോടെ റെക്കോഡിട്ട് ഇന്ത്യന്‍ ഓഹരി വിപണി. കോവിഡ്​ നിയന്ത്രണങ്ങളിലെ ഇളവുകളും ധനക്കമ്മി കുറഞ്ഞതും നികുതി പിരിവ്​ കൂടിയതുമാണ്​ അനുകൂല സാഹചര്യമൊരുങ്ങാനിടയായത് .

നിഫ്​റ്റി സൂചിക ആദ്യമായി 16,000 തൊട്ടു. റെക്കോഡ്​ ഉയരത്തിലാണ്​ സെന്‍സെക്​സ്​ വ്യപാരം . സെന്‍സെക്​സ്​ 53,472 പോയന്‍റിലും നിഫ്​റ്റി 16,025 പോയന്‍റിലും എത്തിയിരുന്നു​.

ഇന്‍ഫോസിസ്, ടാറ്റ കണ്‍സല്‍ട്ടന്‍സി ​തുടങ്ങിയ ഐ.ടി കമ്ബനികളും ടൈറ്റാനുമാണ്​ ബോംബെ ഓഹരി വിപണിക്ക് കരുത്ത് നല്‍കിയത് ​.

Related Topics

Share this story